റിലീസിന് തൊട്ടുപിന്നാലെ ടെലഗ്രാമിൽ; ദൃശ്യം 2 ചോർന്നു

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 19 ഫെബ്രുവരി 2021 (08:42 IST)
കൊച്ചി: ഒടിടി റിലീസിന് പിന്നാലെ ജീത്തു ജോസഫ്, മോഹൻലാൽ ചിത്രം ദൃശ്യം ഇന്റർനെറ്റിൽ ചോർന്നു. സിനിമ റിലീസിനെത്തി മിനിറ്റുകൾക്കകം തന്നെ പൈറേറ്റഡ് കോപ്പി ഇന്റർനെറ്റിലൂടെ പ്രചരിയ്ക്കുകയായിരുന്നു. എന്നാൽ നിർമ്മാതാക്കളൂടെ ഭാഗത്തുനിന്നും ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഇന്നലെ അർധരാത്രി 12 മണിയോടെ ആമസോൺ പ്രൈമിലാണ് റിലീസിനെത്തിയത്. ഇതിന്പിന്നാലെ ചിത്രത്തിന്റെ പൈറേറ്റഡ് പതിപ്പുകൾ ടെലഗ്രാമിൽ ലഭ്യമായി എന്നാണ് വിവരം. ഇതാദ്യമായാണ് മോഹൻലാലിന്റെ ഒരു സിനിമ ഓടിടി പ്ലാറ്റ്ഫോമിൽ മാത്രമായി റിലീസിനെത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തീയറ്ററുകൾ അടഞ്ഞുകിടന്ന സമയത്താണ് ദൃശ്യം 2 ഓടിടി ആയി ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാൻ ധാരണയായത്. സൂപ്പർഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം പതിപ്പ് ആശിർവദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിയ്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :