കഴിഞ്ഞ വര്‍ഷം ഇടിമിന്നല്‍ മൂലം ബീഹാറില്‍ മാത്രം മരിച്ചത് 401 പേര്‍; രണ്ടാം സ്ഥാനം ഉത്തര്‍പ്രദേശിന്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 27 ജൂലൈ 2022 (12:57 IST)
വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇടിമിന്നല്‍ മൂലം മരിക്കുന്നത് ബീഹാറിലാണ്. 2020നും 2021നും ഇടയില്‍ 401 പേരാണ് മരിച്ചത്. രണ്ടാം സ്ഥാനത്ത് ഉത്തര്‍ പ്രദേശാണ്. ഇവിടെ 238 പേരാണ് മരിച്ചത്. മൂന്നാം സ്ഥാനത്ത് മധ്യപ്രദേശാണ്. 228 പേരാണ് ഇവിടെ മരിച്ചത്. ഒഡീഷയില്‍ 156 പേരും ജാര്‍ഖണ്ഡില്‍ 132 പേരും മരിച്ചു.

അതേസമയം ബീഹാറില്‍ 24 മണിക്കൂറിനിടെ ഇടിമിന്നലില്‍ മരണപ്പെട്ടത് 20 പേരാണ്. ഇതോടെ ഈ വര്‍ഷം ഇതുവരെ ഇടിമിന്നല്‍ മൂലം മരണപ്പെട്ടവരുടെ എണ്ണം 121 ആയി. പാട്‌ന, ബോജ്പുര്‍, ജെഹനാബാദ്, അര്‍വാള്‍, ഔറംഗാബാദ് സിവാന്‍ തുടങ്ങിയ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കൈമൂര്‍ ജില്ലയില്‍ മാത്രം ഏഴുപേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :