വാജ്‌പേയിയുടെ ജീവിതം സിനിമയാക്കുന്നു, അദ്ദേഹവുമായി രൂപസാദൃശ്യമുള്ള നടന്മാരെ തിരയുകയാണ് അണിയറ പ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ജൂലൈ 2022 (11:51 IST)
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവിത കഥ പറയുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.സന്ദീപ് സിങ് സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് വാജ്‌പേയിയുടെ രൂപസാദൃശ്യമുള്ള നടന്മാരെ തിരയുകയാണ് അണിയറ പ്രവര്‍ത്തകര്‍.
'മേ രഹൂം യാ നാ രഹൂം, യേ ദേശ് രഹ്നാ ചാഹിയേ-അടല്‍'എന്ന പേരിട്ടിരിക്കുന്ന ചിത്രം 2023 ക്രിസ്മസ് ദിനത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. അന്നാണ് അദ്ദേഹത്തിന്റെ 99-ാം ജന്മവാര്‍ഷികം.

മലയാളിയായ എന്‍.പി. ഉല്ലേഖിന്റെ 'ദ അണ്‍ടോള്‍ഡ് വാജ്‌പേയി: പൊളിറ്റീഷന്‍ ആന്‍ഡ് പാരഡോക്‌സ്' എന്ന പുസ്തകമാണ് സിനിമയാക്കുന്നത്.വാജ്‌പേയിയുടെ രാഷ്ട്രീയം മാത്രമല്ല, മാനുഷികമുഖവും കവിഭാവവും സിനിമയിലുണ്ടാകുമെന്നും സംവിധായകന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :