അഗ്നിപഥിൽ എൻഡിഎയ്ക്കുള്ളിൽ ഭിന്നത, ബിഹാറിൽ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ

അഭിറാം മനോഹർ| Last Modified ഞായര്‍, 19 ജൂണ്‍ 2022 (09:04 IST)
കേന്ദ്രസർക്കാരിൻ്റെ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാകുമ്പോൾ ബിഹാറിൽ എൻഡിഎ സഖ്യത്തിനുള്ളിൽ ഭിന്നത്. സർക്കാരിൻ്റെ ഭാഗമായിട്ടും ബിജെപി നേതാക്കൾക്ക് സുരക്ഷയും പരിഗണനയും ലഭിക്കുന്നില്ലെന്ന് ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ പറഞ്ഞു.

പ്രതിഷേധം തുടർച്ചയായ നാലാം ദിവസം പിന്നിടുമ്പോൾ സംസ്ഥാനത്തെ 10 ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ അടക്കം വീടുകൾക്ക് നേരെ സമരക്കാർ അക്രമണം നടത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. അക്രമണം നടക്കുമ്പോൾ പോലീസ് നിഷ്ക്രിയരായിരുന്നുവെന്ന് ബിജെപി ആരോപിക്കുന്നു. തങ്ങളുടെ പാർട്ടി ഓഫീസുകൾ മാത്രമാണ് ആക്രമികൾ ലക്ഷ്യമിടുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.

അതേസമയം ഭരണകാര്യങ്ങൾ കൈകാര്യം ചെയ്യാൻ ബിജെപി പഠിപ്പിക്കേണ്ടതില്ലെന്ന് ജെഡിയു നേതാക്കളും തിരിച്ചടിച്ചു. അഗ്നിപഥ് പദ്ധതിയെ പറ്റി ജനങ്ങളുടെ സംശയങ്ങൾ ഇല്ലാതാക്കുകയാണ് ബിജെപി ചെയ്യേണ്ടതെന്നും ജെഡിയു വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :