1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Lav agarwal tested positive for covid

കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളിന് കൊവിഡ്

ലവ് അഗർവാൾ
കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയവരെല്ലാം മുൻകരുതലുകൾ സ്വീകരിക്കണമെന്നും സമ്പർക്കപട്ടിക കണ്ടെത്താനുള്ള ശ്രമത്തിലാണ്രാരോഗ്യപ്രവർത്തകരെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഹോം ഐസൊലേഷനിലാണ് അദ്ദേഹം.
 
അതേസമയം കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആഭ്യന്തരമന്ത്രി അമിത്‌ഷാ  നേരത്തെ രോഗമുക്തി നേടിയിരുന്നു. രോഗം ഭേദമായതായും കുറച്ച് ദിവസം വീട്ടിൽ ഐസൊലേഷനിലായിരിക്കുമെന്നും അമിത് ഷാ അറിയിച്ചു.
അടുത്ത ലേഖനം
ബെംഗളൂരു കലാപം: കർണാടകയിൽ പോപ്പുലർ ഫ്രണ്ടിനെയും എസ്‌ഡി‌പിഐയെയും നിരോധിച്ചേക്കും