പട്ന|
VISHNU N L|
Last Modified തിങ്കള്‍, 23 മാര്‍ച്ച് 2015 (18:06 IST)
ബീഹാറിലെ വിവാദമായ പരീക്ഷാ കോപ്പിയടിയില്‍ കോപ്പിയടിച്ചവരെ അനുകൂലിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് വിവാദത്തില്‍. തന്നെ അധികാരത്തിലെത്തിച്ചാല്‍ പരീക്ഷാ ഹാളില്‍ പരീക്ഷാര്‍ഥികള്‍ക്ക് പുസ്തകം കൊണ്ടുപോകാന്‍ അനുമതി നല്‍കുമെന്നാണ് യാദവ് പറഞ്ഞത്.
പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ ഇത്രയും ഉയരമുള്ള കെട്ടിടത്തിന്റെ ജനലുകളിൽ കയറി നിൽക്കുന്നത് അപകടകരമാണെന്നും താൻ അധികാരത്തിൽ എത്തിയാൽ പരീക്ഷാ ഹാളിൽ പുസ്തകം അനുവദിക്കുമെന്നുമാണ് ആർ ജെ ഡി ലാലു പ്രസാദ് യാദവ്
പറഞ്ഞത്. ബീഹാറിലെ കോപ്പിയടി വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ബീഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡ് നടത്തിയ പരീക്ഷയിലാണ് വിദ്യാർത്ഥികളെ സഹായിക്കാൻ വേണ്ടി സുഹൃത്തുക്കളും രക്ഷകർത്താക്കളും ഉയരമുള്ള കെട്ടിടത്തിന്റെ ജനലുകളിൽ കയറി നിന്ന് കുറിപ്പുകൾ നൽകിയത് . സംഭവം സോഷ്യല്‍ മീഡിയകളില്‍ കൂടി ലോകമാകെ പടര്‍ന്നതോടെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ സോഷ്യല്‍ മീഡിയ യാദവിന്റെ പ്രസ്താവന ആഘോഷിക്കാന്‍ ആരംഭിച്ചുകഴിഞ്ഞു. ലാലുവിന്റെ ആളുകള്‍ ജയിപ്പിക്കുന്നത് ഇത്തരത്തിലുള്ള കള്ളത്തരങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നതിനാലാണെന്നാണ് സാമൂഹ്യ മാധ്യമങ്ങള്‍ പ്രചരിക്കുന്നത്. അതിനിടെ ലാലുവിന്റെ പ്രസ്താവനയ്ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്.