സ്വകാര്യ ബസുകളില്‍ സിസിടിവി ക്യാമറ: പരീക്ഷണം വിജയം

കൊച്ചി| Last Modified ബുധന്‍, 11 മാര്‍ച്ച് 2015 (20:06 IST)
സ്വകാര്യ ബസുകളില്‍ സി.സി.ടി.വി ക്യാമറ ഘടിപ്പിച്ച് പരീക്ഷണ ഓട്ടം നടത്തിയത് വിജയിച്ചു. ഇതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പാണു നടപടിയെടുത്തത്. കഴിഞ്ഞ ദിവസം ഇതിന്‍റെ ഭാഗമായി ആലുവയില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്ന സൌഹൃദം എന്ന പേരുള്ള ബസിലാണ്‌ പരീക്ഷണം നടത്തിയത്.

സ്വകാര്യ ഏജന്‍സിയാണു പരീക്ഷണ ഓട്ടത്തിനായുള്ള ക്യാമറ സ്ഥാപിച്ചത്. ബസിന്‍റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഓരോ നിരീക്ഷണ ക്യാമറകളാണു സ്ഥാപിച്ചിരുന്നത്.

കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ഭയ ഫണ്ടില്‍ നിന്നുള്ള പണം ലഭ്യമാക്കിയാണു ക്യാമറകള്‍ ഘടിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തിയാണ്‌ കേന്ദ്ര സര്‍ക്കാര്‍ നിര്‍ഭയ ഫണ്ട് സ്വരൂപിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :