ഹൈദരാബാദ്|
vishnu|
Last Updated:
ബുധന്‍, 18 മാര്‍ച്ച് 2015 (18:20 IST)
ഭാവി വരന് ധൈര്യവും കൈക്കരുത്തുമുണ്ടോ, അയാള്‍ വിവാഹത്തിനു ശേഷം തന്നെ സംരക്ഷിക്കാന്‍ കെല്‍പ്പുള്ളയാളാണൊ എന്നോക്കെ എങ്ങനെ അറിയാന്‍ കഴിയും? അതിനായ് പെണ്വീട്ടുകാര്‍ നാട്ടില്‍ ചെറുക്കനേക്കുറിച്ച് അന്വേഷിക്കുകയാണ് പതിവ്. എന്നാല്‍ തെലങ്കാനയിലെ മാല്‍കഗിരി സ്വദേശിയായ യുവതി നവവരന്റെ ധൈര്യം പരിശോധിച്ചത് അല്‍പ്പം കടന്ന കൈപ്രയോഗത്തിലുടെയായിരുന്നു. മറ്റൊന്നുമല്ല ഭാവിവരനെ തല്ലാന്‍ ഒരു ഗമണടന്‍ ക്വട്ടേഷനാണ് യുവതി കൊടുത്തത്. മരപ്പണിക്കാരനായ യുവാവുമായി ഇവരുടെ വിവാഹം കുടുംബാംഗങ്ങള്‍ ഉറപ്പിച്ചിരുന്നു. ഇതിനിടയിലാണ് യുവാവിന്റെ ധൈര്യത്തേപറ്റി യുവതിക്ക് അസംശയം തോന്നിയത്.
കാര്യങ്ങള്‍ ഇത്രത്തോളമായ സ്ഥിതിക്ക് അതങ്ങ് പരിശോധിച്ചുകളയാം എന്ന് യുവതി തീര്‍ച്ചപ്പെടുത്തി. ഇതിനായി നാട്ടിലെ ഭേദപ്പെട്ട കുറെ ചട്ടമ്പികളെ വാടകയ്ക്കെടുത്തു. ശേഷം തനിക്ക് ഭാവി കാര്യങ്ങളെ കുറിച്ച് സംസാരിക്കാനുണ്ടെന്നു പറഞ്ഞ് യുവതി യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് സ്‌ഥലത്തെത്തിയ യുവാവിനെ മറഞ്ഞിരുന്ന കൊട്ടേഷന്‍ സംഘം ആക്രമിച്ചു. വെറുതെയൊന്ന് പേടിപ്പിക്കാനായിരുന്നു കൊട്ടേഷന്‍ സംഘത്തിന് യുവതി നല്‍കിയിരുന്നു നിര്‍ദേശം.
എന്നാല്‍ തല്ലിപ്പരിചയമുള്ള ഗുണ്ടകള്‍ക്കുണ്ടോ പേടിപ്പിക്കാനറിയാവൂ. അവര്‍ തങ്ങള്‍ക്കറിയാവുന്ന തരത്തില്‍ യുവാവിനെ പേടിപ്പിച്ച് തുടങ്ങി. ഫലമോ യുവാവിന് ലഭിച്ചത് ഇടിയുടെ പെരുമഴ. ഇടിയും മഴയും കഴിഞ്ഞ് അവശാനായ യുവാവ്
മര്‍ദനത്തില്‍ നിന്നും ഒരുവിധം രക്ഷപ്പെട്ട് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കൊട്ടേഷന്‍ സംഘം പിടിയിലായി. ഇതുവഴി പോലീസ് യുവതിയിലുമെത്തി. താനാണ് സംഘത്തെ നിയമിച്ചതെന്ന് യുവതി പോലീസിനോട് സമ്മതിച്ചു. വരന്റെ ധൈര്യം പരിശോധിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും യുവതി മൊഴി നല്‍കി.
സംഭവങ്ങളുടെ അടുത്തയാഴ്‌ചയില്‍ ഇരുവരുടെയും വിവാഹവും നടന്നു. ഇനി ആര് ആരെ പേടിപ്പിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.