തിരുവനന്തപുരം|
JOYS JOY|
Last Modified തിങ്കള്‍, 9 മാര്‍ച്ച് 2015 (08:53 IST)
സംസ്ഥാനത്ത് എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്നുമുതല്‍ ആരംഭിക്കുന്നു. ഹയര്‍ സെക്കണ്ടറി പരീക്ഷ രാവിലെയും എസ് എസ് എല്‍ സി പരീക്ഷ ഉച്ചയ്ക്കുമാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ട് വിഭാഗങ്ങളിലുമായി 14 ലക്ഷത്തിലധികം വിദ്യാര്ഥികളാണ്ഇത്തവണ പൊതുപരീക്ഷ എഴുതുന്നത്.
ഇന്നു മുതല്‍ മാര്‍ച്ച് 23 വരെയാണ് എസ് എസ് എല്‍ സി പരീക്ഷ. ദിവസവും ഉച്ചക്ക് ശേഷം 01.45ന്പരീക്ഷ ആരംഭിക്കും. 4,68,495 കുട്ടികളാണ്ഇത്തവണ പത്താംതരം പരീക്ഷ എഴുതുന്നത്. ഗള്‍ഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ 18 സ്കൂളുകളടക്കം 2964 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലും (24446) ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത് (2455) കുട്ടനാടും ആണ്.
മാര്‍ച്ച് 31ന് 54 കേന്ദ്രങ്ങളിലായി ഉത്തരക്കടലാസ്മൂല്യനിര്ണയം ആരംഭിക്കും. ഏപ്രില്‍ 16ന് പരീക്ഷാഫലം പ്രഖ്യാപിച്ച് ജൂണ്‍ ആദ്യവാരം പ്ലസ്വണ് പ്രവേശം ആരംഭിക്കാനാണ്വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്.
പ്ലസ്ടുവില്‍ ഈ വര്‍ഷം 4.32 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയം ഏപ്രില്‍ ആറിന് 52 കേന്ദ്രങ്ങളിലായി
ആരംഭിക്കും.