1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Lady who raped in Muzaffar nagar shot

മുസാഫര്‍നഗറില്‍ ബലാത്സംഗത്തിന് ഇരയായ യുവതിക്ക് വെടിയേറ്റു

മുസാഫര്‍നഗര്‍
ഒരു വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ബലാത്സംഗത്തിന് ഇരയായ യുവതിക്ക് വെടിയേറ്റു. മുസാഫര്‍നഗറിലെ ജനകാപുരിയില്‍ വച്ചാണ് ബൈക്കിലെത്തിയ മൂന്നു പേര്‍ പെണ്‍കുട്ടിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 
 
സംഭവത്തിനുശേഷം അക്രമികള്‍ കടന്നു കളഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. 
 
പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം ജാമ്യം ലഭിച്ചയാളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.