മുംബൈ|
Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (11:28 IST)
മുംബൈയില്‍ 29കാരിയെ തോക്കിന് മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചതായി പരാതി. താനെയില്‍ ഭവ്യന്ദര് റെയില്‍വേ സ്റ്റേഷനു സമീപം വെള്ളിയാഴ്ചയാണ് സംഭവം.
റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഒരു എടിഎമ്മിനടുത്ത് വച്ച് തന്നെ രണ്ടു പേര് ചേര്‍ന്ന് പീഡിപ്പിച്ചതായി യുവതി പൊലീസിനു നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളിലൊരാളായ ദീപക് എന്നൊരാളെ യുവതി തിരിച്ചിറിഞ്ഞിട്ടുണ്ട്.
അപരിചിതനായ പ്രതി തന്റെ തലയില്‍ തോക്ക് വച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ ദീപക് തന്നെ പീഡിപ്പിച്ചു എന്ന് യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു