ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ശനി, 23 ഓഗസ്റ്റ് 2014 (12:00 IST)
മലയാളികളായ കെവി രാമനാഥനും ഇന്ദുമേനോനും 2014-ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. ബാലസാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്കാണ് കെ.വി രാമനാഥന് പുരസ്‌കാരം ലഭിച്ചത്. യുവഎഴുത്തുകാര്‍ക്കുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരമാണ് ഇന്ദുമേനോന് ലഭിച്ചത്.
ഇന്ദുവിന്റെ ‘ചുംബന ശബ്ദതാരാവലി’ എന്ന ചെറുകഥാ സമാഹാരത്തിനാണ് അവാര്‍ഡ്. 50,000 രൂപയും ഫലകവും പ്രശ്‌സ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അക്ബര്‍ കക്കട്ടില്‍, ഡോ. വി രാജകൃഷ്ണന്‍, ടി എന്‍ പ്രകാശ് എന്നിവരടങ്ങിയ ജൂറിയാണ് മലയാളത്തില്‍ നിന്നുള്ള രചനകളുടെ വിധി നിര്‍ണയം നടത്തിയത്.
ഒരു ലെസ്ബിയന്‍ പശു എന്ന ചെറുകഥയിലൂടെ പ്രശ്‌സ്തയായ ഇന്ദുമേനോന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കവിയും സിനിമ സംവിധായകനുമായ രൂപേഷ് പോള്‍ ഭര്‍ത്താവാണ്ഈ വര്‍ഷം നവംബര്‍ 14-ന് ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരദാനം നടക്കും.