ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് മാലിക് ബെന്‍ജെലൂല്‍ മരിച്ച നിലയില്‍

സ്‌റ്റോക്ക്‌ഹോം| Last Modified ബുധന്‍, 14 മെയ് 2014 (13:19 IST)
ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ സ്വീഡിഷ് സിനിമാ സംവിധായകന്‍ മാലിക് ബെന്‍ജെലൂല്‍ (36) സ്‌റ്റോക്‌ഹോമിന് സമീപം മരിച്ചനിലയില്‍ കാണപ്പെട്ടു.

ബാലനടനായി സിനിമയിലെത്തിയ ശേഷം സംവിധാനത്തിലേക്ക് തിരിഞ്ഞ മാലികിന്റെ സെര്‍ച്ചിംഗ് ഫൊര്‍ ഷുഗര്‍ മാന്‍ എന്ന സിനിമ ഡോക്യുമെന്ററി വിഭാഗത്തില്‍ 2013 ലെ ഓസ്‌കാര്‍, ബാഫ്ത അവാര്‍ഡുകള്‍ നേടി .

1970കളില്‍ അമേരിക്കയെ സ്വാധീനിച്ച ഗായകന്‍ സിക്‌സ്‌ടോ റോഡ്രിഗസിനെ തേടിയുള്ള രണ്ട് ദക്ഷിണ ആഫ്രിക്കന്‍ സംഗീത പ്രേമികളുടെ കഥ പറഞ്ഞ സെര്‍ച്ചിംഗ് ഫൊര്‍ ഷുഗര്‍ മാന്‍ സിനിമയുടെ പലഭാഗങ്ങളും ഐഫോണ്‍ ആപ് ഉപയോഗിച്ചാണ് ചിത്രീകരിച്ചത്.

മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. കൊലപാതകമാണെന്നതിന്റെ സൂചനകളും ലഭിച്ചിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :