ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 15 ഓഗസ്റ്റ് 2014 (16:28 IST)
ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡിലും കല്ലുകടി. അഞ്ച് മലയാളികള്‍ക്ക് അര്‍ജ്ജുന അവാര്‍ഡ് കിട്ടിയത് പരിശോധിയ്ക്കണമെന്ന് കാട്ടി
ഹോക്കി ഇന്ത്യ കായിക മന്ത്രാലയത്തിന് പരാതി നല്‍കിയതോടെയാണ് വീണ്ടും വിവാദത്തിന് തിരി തെളിഞ്ഞത്. പരാതിയില്‍ മേല്‍ ചൊവ്വാഴ്ച അവാര്‍ഡ് നിര്‍ണയ കമ്മിറ്റി വീണ്ടും യോഗം ചേരും.
അര്‍ജുന അവാര്‍ഡില്‍ ഹോക്കിയെ പരിഗണിച്ചില്ലെന്ന് കാട്ടി ഹോക്കി ഇന്ത്യ സെക്രട്ടറി നരീന്ദര്‍ ബത്ര കേന്ദ്രകായിക മന്ത്രിക്ക് പരാതി നല്‍കിയത്. മലയാളികള്‍ക്ക് അവാര്‍ഡ് കിട്ടിയത് സായിയുടേയും മന്ത്രാലയത്തിന്റെയും ഒത്തുകളി മൂലമാണെന്നും ബത്ര വ്യക്തമാക്കുന്നത്.
അഞ്ച് പേരില്‍ വോളിബോള്‍ താരം ടോം ജോസഫിനും ബാഡ്മിന്‍റണ്‍ താരംഗീതുവിനും അവാര്‍ഡ് നല്‍കിയതിനെതിരെയാണ് കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നത്. സ്‌ക്വാഷ്താരം അനഘ അനങ്കമണിയ്ക്ക് അവാര്‍ഡ് നല്‍കിയതിനെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്.