കൊല്‍ക്കത്ത|
jibin|
Last Modified ശനി, 7 ജൂണ്‍ 2014 (13:56 IST)
അഞ്ജാത രോഗം ബാധിച്ച്
പശ്ചിമബംഗാളിലെ മലാഡയില്‍ എട്ടുകുട്ടികള്‍ മരിച്ചു. പതിനേഴ് കുട്ടികള്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളെ ബാധിച്ച രോഗം എന്തെന്ന് വ്യകതമല്ല.
മലാഡ മെഡിക്കല്‍ കൊളേജില്‍ കടുത്ത പനിയും ഛര്‍ദ്ദിയും കാരണമാണ് ആറു വയസിനിടയില്‍ പ്രായമുള്ള കുട്ടികളെ പ്രവേശിപ്പിച്ചത്. മൂന്ന് കുട്ടികളെ ഇതേ രോഗം ബാധിച്ച് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രത്യേക മെഡിക്കല്‍ സംഘം ശനിയാഴ്ച ആശുപത്രി സന്ദര്‍ശിക്കും.