കൊല്‍ക്കത്ത|
jithu|
Last Modified ബുധന്‍, 2 ജൂലൈ 2014 (09:59 IST)
രാത്രിയില്‍
വീട്ടില്‍ അതിക്രമിച്ചു കയറുന്നവരെ കൊന്നുകളയാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അണികളെ ആഹ്വാനം ചെയ്തു.തൃണമൂല്‍ കോണ്‍ഗ്രസ്സിലെ മുതിന്‍ന്ന നേതാവായ അരൂപ് ചക്രവന്‍ത്തിയാണ് അണികളെ കൊലചെയ്യാന്‍ ആഹ്വാനം ചെയ്തത്
തന്റെ വീട്ടില്‍ അന്യപാര്‍ട്ടിയില്‍ പെട്ടവര്‍ അതിക്രമിച്ചു കടന്നാല്‍ കൊല്ലുമെന്നും അണികളും ഇപ്രകാരം ചെയ്യണമെന്നും . എതിര്‍പാര്‍ട്ടിക്കാരെ ഇങ്ങനെ വകവരുത്തുന്നവര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്കുമെന്നും നേതാവു പറഞ്ഞു
തൃണമൂല്‍ കോണ്‍ഗ്രസ്സ്
ബി ജെ പി സംഘര്‍ഷം നിലനില്‍ക്കുന്ന മോനിഹാധിനി
ഗ്രാമത്തിലെ അണികളോടാണ് നേതാവ് ഇങ്ങനെ പറഞ്ഞത്.
കഴിഞ്ഞ ദിവസം സി പി എം വനിതകളെ മാനഭംഗപ്പെടുത്താന്‍ പ്രവന്‍ത്തകരോട് ആഹ്വാനം ചെയ്ത തൃണമൂല്‍ നേതാവ് തപസ് പാല്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.