കൊല്‍ക്കത്ത|
VISHNU.NL|
Last Modified ഞായര്‍, 25 മെയ് 2014 (12:04 IST)
ഐപിഎല്‍ മത്സരത്തില്‍ ഹൈദരബാദ് സണ്‍റൈസേഴ്സിനെതിരെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു നാലു വിക്കറ്റ് വിജയം. വിജയ ലക്ഷ്യമായ 160 റണ്‍സ് പിന്‍തുടര്‍ന്ന കൊല്‍ക്കത്ത 14.2 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.
കൊല്‍ക്കത്തയുടെ യൂസഫ് പത്താന്‍ മത്സത്തില്‍ ഐപിഎല്ലിലെ വേഗമേറിയ അര്‍ദ്ധ സെഞ്ചുറിയും കരസ്ഥമാക്കി. 15 പന്തിലാണ് പത്താന്‍ 50 റണ്‍സ് നേടിയത്. 22 പന്തില്‍ നിന്നും 72 റണ്‍സാണ് പത്താന്‍ നേടിയത്. മത്സരത്തില്‍ പരാജയപ്പെട്ട സണ്‍റൈസേഴ്സ് ഇതോടെ പ്ലേഓഫ് കാണാതെ പുറത്തായി.