രാജസ്ഥാന്‍ റോയല്‍സിന് ജയം

അബുദാബി| jibin| Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (10:29 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വിജയം. ഇരു ടീമുകളും സമനില നേടുകയും പിന്നീട് സൂപ്പര്‍ ഓവറിലും ഇരുവരും സമനില പാലിച്ചു തുടര്‍ന്ന് ബൌണ്ടറികളുടെ എണ്ണത്തില്‍ രാജസ്ഥാന്‍ വിജയം നേടുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. രാജസ്ഥാന്‍ നിരയില്‍ 72 നേടിയ രഹാനയുടെ പ്രകടനമാണ് രാജസ്ഥാന് ഈ റണ്‍ സമ്മാനിച്ചത്. വാട്‌സണ്‍ (33), സഞ്ജു (20) എന്നിവരും തിളങ്ങി.


കൊല്‍ക്കത്തയ്ക്കായി ഗംഭീര്‍ 44 പന്തില്‍ 45 റണ്‍സും യാദവ് 19 പന്തില്‍ 31 റണ്‍സും നേടി. സൂപ്പര്‍ ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെടുത്ത കൊല്‍ക്കത്തയ്ക്ക് മറുപടിയായി രാജസ്ഥാനും 11 റണ്‍സെടുക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു ബൌണ്ടറികളുടെ എണ്ണത്തില്‍ രാജസ്ഥാന്‍ വിജയം നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :