ഫൈനല്‍ ലക്ഷ്യമിട്ട് പഞ്ചാബും കൊല്‍ക്കത്തയും

കൊല്‍ക്കത്ത| VISHNU.NL| Last Modified ചൊവ്വ, 27 മെയ് 2014 (09:49 IST)
ഐപിഎല്‍ ഏഴാം സീസണിന്റെ പ്ളേ ഓഫ് ഘട്ടത്തിന് ഇന്ന് തുടക്കമാകും. ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്സ്
ഇലവന്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ഈ മത്സരത്തില്‍
ജയിക്കുന്നയാള്‍ നേരിട്ട് ഫൈനലിലെത്തും. തോല്‍ക്കുന്ന ടീമിന്
ഒരു ചാന്‍സ് കൂടിയുണ്ട്.

അതായത് വെള്ളിയാഴ്ച നടക്കുന്ന
രണ്ടാം ക്വാളിഫയറില്‍
മൂന്നും നാലും സ്ഥാനക്കാര്‍ തമ്മിലുള്ള എലിമിനേറ്ററിലെ വിജയിയുമായി ഏറ്റുമുട്ടി വിജയിച്ചാല്‍ അവര്‍ക്ക് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാം. നാളെ നടക്കുന്ന എലിമിനേറ്ററില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബയ് ഇന്ത്യന്‍സും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

ഐപിഎല്ലിന്റെ കഴിഞ്ഞ ആറ് സീസണുകളില്‍ ഒന്നില്‍പ്പോലും പ്ളേ ഒഫ് ഘട്ടം കണ്ടിട്ടില്ലാത്ത ടീമാണ് പഞ്ചാബ് കിംഗ്സ് ഇലവന്‍. ഇത്തവണയും അതു തന്നെ ആവര്‍ത്തിക്കുമെന്ന് കരുതിയിരുന്ന നിരീക്ഷകരെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് ടീം തേരോട്ടം നടത്തിയത്.

പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങളില്‍ 11ലും പഞ്ചാബ് വിജയമണിഞ്ഞു. മൂന്നേ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് പഞ്ചാബ് തോറ്റത്.
അതില്‍ രണ്ട് തവണയും മുംബയ് ഇന്ത്യന്‍സായിരുന്നു എതിരാളികള്‍. ഒരു തവണ കൊല്‍ക്കത്തയും.

ഈ സീസണിന്റെ ഭൂരിഭാഗം സമയത്തും ഫോമില്‍ തിളങ്ങിനില്‍ക്കുന്ന ഗ്ളെന്‍ മാക്സ്‌വെല്ലാണ് പഞ്ചാബിന്റെ
തുറുപ്പു ചീട്ട്.
അവസാന മത്സരങ്ങളില്‍ പഞ്ചാബ് മാക്സ്‌വെല്ലിന്
വിശ്രമം നല്‍കിയിരുന്നു. വീരേന്ദര്‍ സെവാഗ്, മനന്‍വോറ എന്നീ ഇന്ത്യന്‍ താരങ്ങളും ഡേവിഡ് മില്ലര്‍, നായകന്‍ ജോര്‍ജ് ബെയ്ലി എന്നീ വിദേശ താരങ്ങളും മാക്സ്‌വെല്ലിനൊപ്പം ബാറ്റിംഗില്‍
തിളങ്ങുന്നു.

അതേസമയം മാക്സ്‌വെല്ലില്‍ നിന്ന് ഓറഞ്ച് ക്യാപ് പിടിച്ചുവാങ്ങിയ റോബിന്‍ ഉത്തപ്പയാണ് കൊല്‍ക്കത്തയുടെ തുറുപ്പു ചീട്ട്. മിന്നുന്ന ഫോമിലാണ് ഉത്തപ്പ.
അവസാന മത്സരത്തില്‍ 22 ബാളില്‍ നിന്ന് 72 റണ്ണടിച്ച
യൂസഫ് പഠാന്റെ അപ്രതീക്ഷിത ഉയര്‍ത്തെഴുന്നേല്‍പ്പ് ടീമിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.

നരെയ്‌ന്‍, ഷാക്കിബ് അല്‍ ഹസന്‍, മോര്‍ക്കല്‍, ഉമേഷ് യാദവ് എന്നിവര്‍ ഗംഭീറിന്റെ ടീമിലെ ബൗളിംഗിലെ കരുത്തരാണ്. മിച്ചല്‍ ജോണ്‍സണ്‍, അക്ഷര്‍ പട്ടേല്‍,
സന്ദീപ് ശര്‍മ്മ, റിഷി ധവാന്‍ തുടങ്ങിയവരാണ് പഞ്ഞ്ചാബിന്റെ ബൌളിങ് പ്രതീക്ഷകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ...

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...

റോയല്‍ മെന്റാലിറ്റി: പരിക്കേറ്റിട്ടും ക്രച്ചസില്‍ പരിശീലന ...

റോയല്‍ മെന്റാലിറ്റി: പരിക്കേറ്റിട്ടും ക്രച്ചസില്‍ പരിശീലന ക്യാമ്പിലെത്തി ദ്രാവിഡ്, വീഡിയോ
രാജസ്ഥാന്‍ റോയല്‍സാണ് സമൂഹമാധ്യങ്ങളിലൂടെ വീഡിയോ പുറത്തുവ്ട്ടത്. ദ്രാവിഡ് ഗോള്‍ഫ് ...

ഏറെ അകലെയല്ല, അധികം വൈകാതെ ലിമിറ്റഡ് ഓവറിൽ ഒരു ഐസിസി കിരീടം ...

ഏറെ അകലെയല്ല, അധികം വൈകാതെ ലിമിറ്റഡ് ഓവറിൽ ഒരു ഐസിസി കിരീടം ന്യൂസിലൻഡ് നേടും: റിക്കി പോണ്ടിംഗ്
2000ത്തില്‍ നേടിയ ചാമ്പ്യന്‍സ് ട്രോഫിയാണ് ന്യൂസിലന്‍ഡിന്റെ വൈറ്റ് ബോളിലെ അവസാന ഐസിസി ...

അതേ സ്ഥലത്ത് വീണ്ടും പുറം വേദന വന്നാൽ ബുമ്രയുടെ കരിയർ തന്നെ ...

അതേ സ്ഥലത്ത് വീണ്ടും പുറം വേദന വന്നാൽ ബുമ്രയുടെ കരിയർ തന്നെ തീരും, 3 ടെസ്റ്റുകൾ തുടർച്ചയായി ബുമ്രയെ കളിപ്പിക്കരുത്
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ബൗളിംഗിനെ ഒറ്റയ്ക്ക് താങ്ങിനിര്‍ത്തിയത് ...

തലങ്ങും വിലങ്ങും സിക്സടിക്കുന്നു, 13കാരൻ സൂര്യവംശി ആരെന്ന് ...

തലങ്ങും വിലങ്ങും സിക്സടിക്കുന്നു, 13കാരൻ സൂര്യവംശി ആരെന്ന് തെളിയിക്കും, ഐപിഎല്ലിൽ തിളങ്ങുമെന്ന് സഞ്ജു സാംസൺ
ഒരു മൂത്ത സഹോദരനെ പോലെ അവനൊപ്പം നില്‍ക്കുക എന്നതാണ് പ്രധാനം. അവന്‍ ടീമിന് സംഭാവന ...

രോഹിത്തിന്റെ കീഴില്‍ തന്നെ 2027ലെ ഏകദിന ലോകകപ്പ് അടിക്കും, ...

രോഹിത്തിന്റെ കീഴില്‍ തന്നെ 2027ലെ ഏകദിന ലോകകപ്പ് അടിക്കും, അണിയറയില്‍ വമ്പന്‍ പദ്ധതികള്‍
2027 ലോകകപ്പിന് മുന്‍പ് 27 ഏകദിനങ്ങളിലാണ് ഇന്ത്യ കളിക്കുക. ലോകകപ്പിനുള്ള മുന്നൊരുക്കമെന്ന ...