അനുബന്ധ വാര്‍ത്തകള്‍
- സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല:പ്രകോപിപ്പിക്കപ്പെട്ടാൽ തക്ക മറുപടി നൽകാൻ ഇന്ത്യയ്ക്കറിയാം -മോദി
- ശ്രീകാര്യത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ദുരൂഹതയില്ലെന്ന് പൊലീസ്
- അതിർത്തിയിലെ സംഘർഷം: വെള്ളിയാഴ്ച സർവകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി
- പാമ്പുപിടിക്കാന്‍ ഇനി ലൈസന്‍സ് വേണം
- രാജ്യത്ത് പൊലീസ് അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ട്രംപ്; കള്ളംപറയുന്നതാണെന്ന് യുഎസ് മാധ്യമങ്ങള്‍
'ഒരാളും നിസ്വാര്‍ത്ഥ സേവനത്തില്‍ സൈനികരോളം വരില്ല'; വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരവുമായി വിരാട് കോലി
ഒരാളും നിസ്വാര്‍ത്ഥ സേവനത്തില്‍ സൈനികരോളം വരില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോലി. വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരമായി ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലാണ് വിരാട് കോലി ഇക്കാര്യം പറഞ്ഞത്. കഠിനമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന സൈനികര്‍ക്ക് തന്റെ പ്രാര്‍ത്ഥന ആശ്വാസമാകുമെന്ന് വിശ്വസിക്കുന്നതായും കോലി പറഞ്ഞു.
അതേസമയം സംഘര്‍ഷത്തില്‍ മരണസംഖ്യ ഉയരാന്‍ സാദ്ധ്യതയുണ്ടെന്നു റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിന് ശേഷം നാലു ഇന്ത്യന്‍ സൈനികര്‍ അതിഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഇവര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.