അനുബന്ധ വാര്‍ത്തകള്‍
- പാമ്പുപിടിക്കാന്‍ ഇനി ലൈസന്‍സ് വേണം
- രാജ്യത്ത് പൊലീസ് അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ട്രംപ്; കള്ളംപറയുന്നതാണെന്ന് യുഎസ് മാധ്യമങ്ങള്‍
- വൈദ്യൂതി ബോര്‍ഡ് നടത്തുന്ന കൊള്ളയ്ക്കെതിരെ യുഡിഎഫിന്റെ ലൈറ്റ് ഓഫ് കേരള ഇന്ന്
- പ്രവാസികൾക്ക് സംസ്ഥാനത്തിന്റെ ഇരുട്ടടി, വിമാനം വഴി വരുന്ന എല്ലാ പ്രവാസികൾക്കും കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം
- മൂന്നാഴ്ചയ്ക്കു ശേഷം ന്യൂസിലന്‍ഡില്‍ വീണ്ടും കൊവിഡ് റിപ്പോര്‍ട്ടു ചെയ്തു
ശ്രീകാര്യത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ദുരൂഹതയില്ലെന്ന് പൊലീസ്
കഴിഞ്ഞദിവസം ശ്രീകാര്യത്ത് യുവാവിനെ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. വര്‍ക്കല ചാവടിമുക്ക് മുട്ടപ്പലം തുണ്ടുവിള സ്വദേശി ഷൈജു(40) ആണ് മരിച്ചത്. ഞായറാഴ്ച ഇയാള്‍ പരിക്കുകളോടെ പൊലീസ് സ്റ്റേഷനില്‍ എത്തുകയും തന്നെ ചിലര്‍ ചേര്‍ന്ന് വെട്ടിപ്പരിക്കേല്പിച്ചുവെന്ന് പരാതിപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ ഇയാള്‍ മദ്യപിച്ചിരുന്നതിനാല്‍ ഇയാളുടെ മൊഴി പൊലീസ് കാര്യമാക്കിയില്ല. പിന്നാലെ ആശുപത്രിയില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ അവിടുന്ന് മുങ്ങുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.