അതിർത്തിയിലെ സംഘർഷം: വെള്ളിയാഴ്‌ച സർവകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി

അഭിറാം മനോഹർ| Last Modified ബുധന്‍, 17 ജൂണ്‍ 2020 (14:38 IST)
ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈന-സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിൽ വെള്ളിയാഴ്ച സർവ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.വെള്ളിയാഴ്‌ച അഞ്ചു മണിക്കാണ് യോഗം ചേരുക.

ഇന്ത്യ-അതിർത്തിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുന്നതിനായി പ്രധാമന്ത്രി നരേന്ദ്ര മോദി സര്‍വ്വകക്ഷിയോഗം വിളിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാര്‍ യോഗത്തില്‍ പങ്കെടുക്കും എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ട്വീറ്റ്.

തിങ്കളാഴ്ച രാത്രി ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.സംഭവത്തില്‍ പ്രധാമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തതില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ വിമര്‍ശനമുന്നയിക്കുന്നതിനിടെയാണ് സർവകക്ഷിയോഗം വിളിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :