1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. kejriwal about notification

ഡല്‍ഹിയില്‍ ബിജെപി വീണ്ടും തോറ്റു: കെജ്‌രിവാള്‍

അരവിന്ദ് കെജ്‌രിവാള്‍
ഡല്‍ഹിയില്‍ ബിജെപി വീണ്ടും തോറ്റെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നേരത്തെ ഡല്‍ഹിയിലെ  നിയമനങ്ങളുടെ പൂര്‍ണ ചുമതല ഇനി ലഫ് ഗവര്‍ണര്‍ക്കായിരിക്കുമെന്ന് കേന്ദ്രം വിജ്ഞാപനം പുറത്തിറക്കിയ പശ്ചാത്തലത്തിലാണ് കെജ്രിവാളിന്റെ പ്രതികരണം.

ആദ്യം ബിജെപി തെരഞ്ഞെടുപ്പില്‍ തോറ്റു. ഇന്ന് പുറത്തിറക്കിയ വിജ്ഞാപനം തങ്ങളുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ബിജെപിയ്ക്കുള്ള പരിഭ്രാന്തിയാണ് കാണിക്കുന്നത്. ബിജെപി ഇന്ന് വീണ്ടും തോറ്റിരിക്കുകയാണ് കെജ്‌രിവാള് ട്വിറ്ററില്‍ പ്രതികരിച്ചു.കഴിഞ്ഞ ദിവസം ലഫ് ഗവര്‍ണര്‍ നിയമിച്ച താത്കാലിക ചീഫ് സെക്രട്ടറിയെ അംഗീകരിക്കാന്‍ കേജരിവാള്‍ തയാറായിരുന്നില്ല. ഇതേത്തുടര്‍ന്നു വലിയ വിവാദങ്ങളായിരുന്നു ഉണ്ടായത്. ഈ വിഷയത്തില്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിനു പിന്തുണ നല്‍കുന്നതാണു കേന്ദ്രത്തിന്റെ നടപടി.