കട്ജുവിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍

ന്യൂഡല്‍ഹി| Last Updated: ചൊവ്വ, 22 ജൂലൈ 2014 (08:23 IST)
ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍. അഴിമതി ആരോപണ വിധേയനായ ആളെ മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി തുടരുന്നതിന് കെ ജി ബാലകൃഷ്ണന്‍ അടക്കം മൂന്ന് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാര്‍ (സിജെഐ)​ വിട്ടുവീഴ്ചകള്‍ ചെയ്തുവെന്നായിരുന്നു പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(പിടിഐ) ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജുവിന്റെ ആരോപണം.

കട്ജുവിന്റെ ആരോപണത്തില്‍ അതിശയം പ്രകടിപ്പിച്ച കെജിബി ആരോപണ വിധേയനായ അഡീ ജഡ്ജി മരണപ്പെട്ടു കഴിഞ്ഞ ശേഷം കട്ജു എന്തിനാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചതെന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞു. നടപടി ക്രമങ്ങള്‍ കൃത്യമായി പാലിച്ചാണ് അദ്ദേഹത്തെ പദവിയില്‍ തുടരാന്‍ അനുവദിച്ചത്. ഒരു ദിക്കില്‍ നിന്നുമുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നല്ല തീരുമാനമെടുത്തത്. കട്ജുവിന്റെ ആരോപണം പൂ‍ര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് കെജിബി പറഞ്ഞു.

എന്നാല്‍,​ മുന്‍ സുപ്രീംകോടതി ജഡ്ജി കൂടിയായ കട്ജുവിന്റെ ആരോപണത്തിന്മേല്‍ മറ്റ് രണ്ട് മുന്‍ സിജെഐമാരായ ആര്‍സി ലാഹോതിയും വൈ കെ സഭര്‍വാളും പ്രതികരിച്ചില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :