ന്യൂഡല്‍ഹി|
Last Modified ബുധന്‍, 2 ജൂലൈ 2014 (14:01 IST)
മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തിയെന്ന ആരോപണം എയിംസ് നിഷേധിച്ചു.
കേന്ദ്രമന്ത്രിമാരായിരുന്ന ഗുലാം നബി ആസാദും ശശി തരൂരും റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദം ചെലുത്തിയെന്ന ഡോ സുധീര്‍ ഗുപ്തയുടെ ആരോപണം കളവാണെന്ന് ഫോറന്‍സിക് വിഭാഗം. ഡോ ഗുപ്തയുടെ വെളിപ്പെടുത്തല്‍ വിവാദമായതോടെ സംഭവത്തില്‍ എയിംസ് ഡയറക്ടറോട് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് വിശദീകരണം തേടിയിരുന്നു.
സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനു മുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഡോ ഗുപ്ത വെളിപ്പെടുത്തല്‍ നടത്തിയത്‍. സുനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ സംഘത്തിന്റെ തലവനായിരുന്നു ഡോ ഗുപ്ത.