ന്യുഡല്‍ഹി|
Last Modified തിങ്കള്‍, 21 ജൂലൈ 2014 (14:40 IST)
മദ്രാസ് ഹൈക്കോടതി ജഡ്ജി നിയമനത്തെ കുറിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു നടത്തിയ ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് എഐഎഡിഎംകെ. ഇതേത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ബഹളത്തില്‍ മുങ്ങി.
ഇരുസഭകളിലും തമിഴ്‌നാട്ടില്‍ നിന്നുള്ള എഐഎഡിഎംകെ അംഗങ്ങളാണ് ബഹളം വച്ചത്. ഇതേതുടര്‍ന്ന് രാജ്യസഭ ഉച്ചവരെ നിര്‍ത്തിവച്ചു.
2004ല്‍ യുപിഎ സര്‍ക്കാരിലെ തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന കേന്ദ്രമന്ത്രി അഴിമതിക്കാരനായ ജഡ്ജിയെ സംരക്ഷിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കട്ജുവിന്റെ ആരോപണം.