ന്യൂഡല്‍ഹി|
Last Updated:
വ്യാഴം, 3 ജൂലൈ 2014 (10:52 IST)
ശശി തരൂരിനെതിരായ ആരോപണങ്ങളില്‍ സ്വന്തം നിലപാടുമായി മുന്നോട്ടുപോകാന്‍ എയിംസിന്റെ അനുവാദം തേടുമെന്ന് ഡോ സുധീര്‍ ഗുപ്ത. സുനന്ദയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ധാര്‍മികതയ്ക്കുവിരുദ്ധമായി ഒന്നുംചെയ്തിട്ടില്ലെന്നും സുധീര്‍ ഗുപ്ത വ്യക്തമാക്കി. ശശി തരൂരും ഗുലാം നബി ആസാദും കൃത്രിമത്വം കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തിരുത്തലുകള്‍ വരുത്തിയിട്ടില്ലെന്നു ഡോ സുധീര്‍ ഗുപ്ത വ്യക്തമാക്കി.
കേന്ദ്രമന്ത്രിമാരായിരുന്ന ശശി തരൂരിന്റെയും ഗുലാംനബി ആസാദിന്റെയും സമ്മര്‍ദം കാരണം സ്വതന്ത്രമായ റിപ്പോര്‍ട്ട് നല്‍കാനായില്ലെന്ന ആരോപണമാണ് സുനന്ദ പുഷ്കറുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോ സുധീര്‍ഗുപ്ത ഉന്നയിച്ചത്.
സുനന്ദ പുഷ്കറുടെ മരണം
സിബിഐ അന്വേഷിച്ചേക്കും. അന്വേഷണം വേഗം പൂര്‍ത്തിയാക്കാന്‍ ഡല്‍ഹി പൊലീസിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം
അന്തിമതീരുമാനം ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിനു ശേഷം.