ഇ-റിക്ഷള്‍ക്കുള്ള ഇളവുകള്‍ ഗഡ്‌കരിയുടെ സ്ഥാപനത്തെ സഹായിക്കാനെന്ന് ആരോപണം

ന്യൂഡല്‍ഹി| jithu| Last Modified ബുധന്‍, 2 ജൂലൈ 2014 (12:14 IST)


ഇ-റിക്ഷകള്‍ക്ക്‌ ഇളവ്‌ അനുവദിക്കാനുള്ള കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരിയുടെ പ്രഖ്യാപനം സ്വന്തം സ്‌ഥാപനമായ പൂര്‍ത്തി ഗ്രീന്‍ ടെക്‌നോളജീസിനെ സഹായിക്കാനാണെന്ന്‌ ആരോപണം. ജൂണ്‍ 17-ന്‌ ഡല്‍ഹിയില്‍ നടന്ന ഇ-റിക്ഷ ഡ്രൈവര്‍മാരുടെ യോഗത്തില്‍ വച്ചാണ് ഇ-റിക്ഷകളെ മോട്ടാര്‍ ഗതാഗത നിയമത്തിന്റെ പരിധിയില്‍നിന്ന്‌ ഒഴിവാക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചത്.

നിലവില്‍ 250 വാട്ടില്‍ താഴെ ശേഷിയുള്ള മോട്ടോര്‍ ഉപയോഗിക്കുകയും മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെ സ്‌പീഡും ഉള്ള വാഹനങ്ങളെയാണ് മോട്ടാര്‍ ഗതാഗത നിയമത്തിന്റെ പരിധിയില്‍നിന്ന്‌ ഒഴിവാക്കിയിരിക്കുന്നത്
എന്നാല്‍ ഇ-റിക്ഷകളുടെ മോട്ടോര്‍ശേഷിയുടെ പരിധി 650 വാട്ട്‌ ആക്കുമെന്നും ദീന്‍ ദയാല്‍ പദ്ധതിയില്‍ അംഗമായിട്ടുള്ള ഇ-റിക്ഷക്കാര്‍ക്ക് മൂന്നു ശതമാനം പലിശ നിരക്കില്‍ വായ്‌പ അനുവദിക്കുമെന്നും ഗഡ്‌കരി പ്രഖ്യാപിച്ചിരുന്നു

പൂര്‍ത്തി ഗ്രീന്‍ ടെക്‌നോളജീസ്‌ ആണ്‌ മൂന്നു ശതമാനം പലിശയ്‌ക്ക്‌ വായ്‌പാ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നും 650 വാട്ടിന്റെ മോട്ടറിനായി സമ്മര്‍ദം ചെലുത്തുന്നതുമെന്നും മന്ത്രിയുടെ പ്രഖ്യാപനം പൂര്‍ത്തി ടെക്‌നോളജീസിനെ സഹായിക്കാനുമാണെന്നാണ് ആരോപണം

ഗഡ്‌കരിയുടെ ഭാര്യാ സഹോദരന്റെ പേരിലുള്ള പൂര്‍ത്തി ഗ്രീന്‍ ടെക്‌നോളജീസില്‍ 2011 വരെ ഗഡ്‌കരി അധ്യക്ഷസ്‌ഥാനം വഹിച്ചിരുന്നു.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :