ശ്രീനഗര്‍|
vishnu|
Last Updated:
ബുധന്‍, 31 ഡിസംബര്‍ 2014 (08:51 IST)
നിയസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനേ തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിത്വത്തിലേക്ക് പോയ ജമ്മുകശ്മീരില്‍ സഖ്യ സാധ്യതകള്‍ മങ്ങുന്നതായി സൂചന. ബിജെപി -പിഡിപിസഖ്യത്തേക്കുറിച്ച് സജീവ ചര്‍ച്ചകള്‍ നടന്നതിനു പിന്നലെ ബിജെപി കൂട്ട്‌കെട്ടിനെതിരെ പിഡിപിയില്‍ തന്നെ എതിര്‍പ്പ് വന്നതൊടെ ആ സാധ്യതയും അടഞ്ഞു. ഇരു പാര്‍ട്ടികള്‍ക്കും സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഗവര്‍ണര്‍ എന്‍എന്‍ വോറ നല്‍കിയ സമയം നാളെ അവസാനിക്കും.
അതിനിടെ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി ഗവര്‍ണറെ ഇന്നു സന്ദര്‍ശിക്കും. ഗവര്‍ണറെ നാളെ സന്ദര്‍ശിക്കാനാണു ബിജെപി തീരുമാനം. ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവും സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് ജുഗല്‍ കിഷോറും ഇന്നലെ ഗവര്‍ണറെ സന്ദര്‍ശിച്ചു രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തിരുന്നു. നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസുമായി ചേര്‍ന്നു വിശാലസഖ്യം രൂപീകരിക്കാനുള്ള നീക്കത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ 'അങ്ങനെ സംഭവിച്ചാല്‍ അതു സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കലാകുമെന്നാണ് ബിജെപിയുടെ പ്രതികരണം.
അതേ സമയം നാളെ ബിജെപി ഗവര്‍ണറിനേ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഔദ്യോഗിക നിര്‍ദേശം സമര്‍പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയീദ് രാഷ്ട്രീയ ചര്‍ച്ചകളില്‍ മുഴുകിയിരിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രാസിന്റെയും സിപിഎമ്മിന്റെയും സ്വത്ന്ത്രന്മാരുടെയും പിന്തുണ നേടാനാണ് മുഫ്തി മുഹമ്മദ് സയീദ് ശ്രമിക്കുന്നത്.
കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-)ം
വകുപ്പു സംബന്ധിച്ചും സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന നിയമങ്ങളുടെ കാര്യത്തിലും ബിജെപിക്കും പിഡിപിക്കും ഭിന്നാഭിപ്രായമാണുള്ളതാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള സഖ്യ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചത്.
87 അംഗ നിയമസഭയില്‍ പിഡിപി (28), ബിജെപി (25), നാഷനല്‍ കോണ്‍ഫറന്‍സ് (15), കോണ്‍ഗ്രസ് (12), ചെറുകക്ഷികള്‍ (7) എന്നിങ്ങനെയാണ് സീറ്റ് നില. ഭൂരിപക്ഷത്തിന് 44 അംഗങ്ങള്‍ വേണം.