ശ്രീനഗര്‍|
VISHNU.NL|
Last Modified തിങ്കള്‍, 29 ഡിസംബര്‍ 2014 (10:57 IST)
രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍കുന്ന ജമ്മികശ്മീരില്‍ പിഡിപിയും ബിജെപി കൂട്ടുകൂടാന്‍ തീരുമാനിച്ചതായി വിവരം. ഗവര്‍ണ്ണര്‍ എന്‍ എന്‍ വോറയുടെ ഇടപെടലാണ് ഇരു പാര്‍ട്ടിയുടെയും ഇടപെടലിന് കാരണമായിരിക്കുന്നത്. തങ്ങളുടെ നിലപാടുകളില്‍ പരസ്പ്രം വിട്ടുവീഴ്ച നടത്താന്‍ ഇരു പാര്‍ട്ടികളും തയ്യാറായേകുമെന്നാണ് സൂചന. മുഖ്യമന്ത്രി പങ്കിടല്‍, ഭരണഘടനയുടെ 370-)ം വകുപ്പ്, കശ്മീരിലെ പ്രത്യേക സൈനികാധികാര നിയമം തുടങ്ങിയ കാര്യങ്ങളില്‍ പരസ്പരം മയപ്പെടാന്‍ ഇരുകൂട്ടരും തീരുമാനിച്ചതായാണ് വിവരം.
സംസ്ഥാനത്ത് സുസ്ഥിര ഭരണത്തിനും വികസനത്തിനും ഇരു പാര്‍ട്ടികളും ഒന്നിക്കേണ്ടസ്ത് അത്യാവശ്യമാണെന്ന് ഗവര്‍ണര്‍ രണ്ടുപാര്‍ട്ടികളേയും ബോധ്യപ്പെടുത്തിയതായാണ് സൂചന. ആര്‍ പിന്തുണച്ചാലും പിഡിപി നേതാവ് മുഫ്തി മുഹമദ് സൈദ് മുഖ്യമന്ത്രിയാകും. 87 അംഗ നിയമസഭയില്‍ 28 അംഗങ്ങളുണ്ട് പിഡിപിക്ക്. ബിജെപിക്ക് 25 അംഗങ്ങളുമുണ്ട്. എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സും, കോണ്‍ഗ്രസും, സിപിഎമ്മും പിന്തുണയ്ക്കാമെന്ന് പരസ്യമായി പറഞ്ഞതോടെ ബിജെപി നിലപാടുകള്‍ മയപ്പെടുത്തുകയായിരുന്നു.
ആറ്
വര്‍ഷ കാലാവധിക്കിടെ മുഖ്യമന്ത്രി സ്ഥാനം മൂന്ന് വര്‍ഷത്തേക്ക് പങ്കിടുകയെന്ന ഉപാധി വരെയാണ് ബിജെപി മുന്നോട്ടുവച്ചിരുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് ബിജെപി തൃപ്തിപ്പെടാനാണ് സാദ്ധ്യത. എന്നാല്‍, മന്ത്രി സ്ഥാനങ്ങളില്‍ പകുതിയോ ഒന്ന്
കൂടുതലോ
ലഭിച്ചേക്കും. പിഡിപിക്ക് കാശ്മീര്‍ താഴ്‌വരയില്‍ 25 സീറ്റും ജമ്മുവില്‍ മൂന്ന് സീറ്റും ലഭിച്ചിരുന്നു. ബിജെപിക്ക്
താഴ്‌വരയില്‍ ഒരു സീറ്റും ലഭിച്ചില്ല. വിട്ടുവീഴ്ചയ്ക്ക് ബിജെപി സന്നദ്ധമായതിന് ഇതും ഒരു കാരണമാണ്.
അതേസമയം കശ്മീരില്‍ ഒപ്പത്തിനൊപ്പമാണെങ്കിലും വോട്ട് വിഹിതത്തില്‍ ബിജെപി ഒരുപടി മുന്നില്‍ നില്‍ക്കുന്നതിനാല്‍ ബിജെപിയെ പിണക്കുന്നത് നല്ലതല്ല എന്ന് പിഡിപി മനസിലാക്കിയിട്ടുണ്ട്. പേമാരിയും വെള്ളപ്പൊക്കവും ദുരിതം വിതച്ച കാശ്മീര്‍ താഴ്‌വരയുടെ പുനരുദ്ധാരണത്തിന് കേന്ദ്രസഹായം നേടിയെടുക്കണമെങ്കില്‍ ബിജെപിയുടെ പിന്തുണ അത്യാവശ്യമാണ്. ആദ്യമായാണ് ജമ്മു കാശ്മീരില്‍ ബി.ജെ.പി അധികാരത്തില്‍ എത്തുന്നത്. കാശ്മീര്‍ താഴ്‌വരയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാര്‍ അധികാരം ബി.ജെ.പിയെ സഹായിച്ചേക്കും.
അതിനാല്‍ കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വിട്ടുവീഴ്ചകള്‍ ചെയ്യണമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തോട് ആര്‍എസ്‌എസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേ സമയം ജമ്മുകശ്മീരില്‍ ബിജെപി അധികാരത്തിലെത്തുന്നത് വിഘടന വാദികളിലും താഴ്വരയിലെ തീവ്രവാദികളിലും എന്തുപ്രതിഫലനമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് വ്യക്തമല്ല. എന്തുതന്നെയായാലും ബിജെപി അധികാരത്തില്‍ എത്തുന്നത് തീവ്രവാദികള്‍ക്കും പാക്കിസ്ഥാനും ഇഷ്ടപ്പെടുകയില്ല എന്ന് വ്യക്തമാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.