ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ചൊവ്വ, 30 ഡിസംബര്‍ 2014 (08:53 IST)
അടുത്ത ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റ് സംസ്ഥനങ്ങളിലേപോലെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയേ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പിനേ നേരിടാനാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മുന്നില്‍ നിര്‍ത്തി മോഡിയുടെ ജനപ്രീതി വോട്ടാക്കി അധികാരം പിടിക്കുക എന്നതാണ് ബിജെപി ലക്ഷ്യം.
ഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ആയിരുന്നു മുഖ്യമന്ത്രിസ്ഥാനാര്‍ഥി. അഭിപ്രായവോട്ടെടുപ്പുകളില്‍ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ടെങ്കിലും കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി വോട്ട് വിഹിത്തില്‍ വിള്ളല്‍ വീഴ്തുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. അതിനാലാണ് മോഡിയ്ര് മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനേ നേരിടാന്‍ പാര്‍ട്ടിതീരുമാനിച്ചിരിക്കുന്നത്.
ജനവരി 10-ന് രാംലീലാ മൈതാനത്താണ് മോഡിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലി. അന്നുതന്നെ മറ്റുമൂന്ന് റാലികളിലും അദ്ദേഹം പങ്കെടുത്തേക്കും. പാര്‍ട്ടി അടുത്തിടെ അധികാരത്തിലെത്തിയ ഹരിയാണ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെയും റാലിയില്‍ പങ്കെടുപ്പിക്കും. ഇത്തരത്തില്‍ വലിയൊരു തരംഗം ജനങ്ങളില്‍ ഉണ്ടാക്കുക എന്നത് ബിജെപി ലക്ഷ്യമിടുന്നു.
അതേ സമയം കേന്ദ്ര മാനവശേഷിവികസന മന്ത്രി സ്മൃതി ഇറാനിയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ പ്രമുഖ. അവരുടെ ജനപ്രീതിയും താരതമ്യേന ചെറുപ്പമായ സ്ത്രീയെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ ലഭിക്കുന്ന പരിവേഷവും പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പ്രധാനമന്ത്രിയുടേയും പാര്‍ട്ടിയധ്യക്ഷന്‍ അമിത് ഷായുടേയും ചിന്താഗതി. ഇത്തവണയും ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ വിജയ് ഗോയലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കില്ലെന്നാണ് സൂചന.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.