പാക്കിസ്ഥാന്‍ പട്ടാളം യുവാക്കളെ കുരങ്ങുകളിപ്പിക്കുകയാണെന്ന് താലിബാന്‍

ഇസ്ലാമാബാദ്| VISHNU.NL| Last Modified തിങ്കള്‍, 29 ഡിസം‌ബര്‍ 2014 (14:58 IST)
കാശ്മീരിലേക്ക് തീവ്രവാദികളെ യുദ്ധം ചെയ്യാനയക്കുന്ന പാകിസ്ഥാന്‍ അവരെ കബളിപ്പിക്കുകയാണെന്ന് തെഹ്രീക് ഇ താലിബാന്‍ നേതാവ് അദ്നാന്‍ റഷീദ്. താലിബാന്‍ പ്രസിദ്ധപ്പെടുത്തിയ പുതിയ വീഡിയോയിലാണ് അദ്നാന്‍ റഷീദ് പാകിസ്ഥാനെ കുറ്റപ്പെടുത്തിയത്.

കശ്മീരിലെ ചോരക്കളിയില്‍ സ്വാതന്ത്യ്രത്തിന്റെ പേരു പറഞ്ഞു പാക്കിസ്ഥാന്‍ പട്ടാളം യുവാക്കളെ കുരങ്ങുകളിപ്പിക്കുകയാണെന്നും
ഓഫിസര്‍മാര്‍ ബ്രാഹ്മണരെപ്പോലെ പെരുമാറുകയാണെന്നും താഴെക്കിടയിലുള്ളവര്‍ ശൂദ്രരാണെന്ന മനോഭാവമാണ് അവര്‍ക്കെന്നും ഇയാള്‍ കുറ്റപ്പെടുത്തുന്നു. മുജാഹിദ്ദീന്‍ എന്ന പേരില്‍ പരിശീലനം നല്‍കി കാശ്മീരിലും അഫ്ഗാനിലും
വിശുദ്ധയുദ്ധത്തിനു വിടുകയും പിന്നീട്
അവരെത്തന്നെ ഭീകരരെന്ന് ആരോപിച്ച് കൊല്ലുകയുമാണ് പാകിസ്ഥാന്‍
ചെയ്യുന്നതെന്നും ഇയാള്‍ പറയുന്നു.

1948 ല്‍ ആസാദ് കാശ്മീല്‍ നേടിയെടുത്ത ഗിരിവല്‍ഗ മേഖലയിലെ പോരാളികളെയും കാശ്മീരില്‍
ഭാരതത്തിനെതിരെ യുദ്ധം ചെയ്യുന്ന പാക് തീവ്രവാദികളേയും സൈന്യം ഓര്‍മ്മിക്കുന്നുണ്ടോയെന്നും അദ്നാന്‍
ചോദിക്കുന്നുണ്ട്. 1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തില്‍ പങ്കെടുത്തു നമ്മുടെ തന്നെ സഹോദരിമാരുടെ മാനംകവര്‍ന്നും കൂട്ടക്കുരുതി നടത്തിയും സേന നടത്തിയ അതിക്രമങ്ങള്‍ അക്കമിട്ടു നിരത്തിയ താലിബാന്‍ യുവാക്കളോടു സേന വിട്ടു താലിബാനില്‍ അംഗങ്ങളാകാനും ആഹ്വാനം ചെയ്യുന്നു.

ബംഗ്ലാദേശ് യുദ്ധത്തില്‍ ഇന്ത്യക്കു കീഴടങ്ങി രാജ്യത്തിന്റെ പകുതിഭാഗം നഷ്ടമായി. കാശ്മീരിലേക്ക് ജിഹാദ് നടത്താന്‍ യുവാക്കളെ വിട്ട
പാക് സൈന്യത്തിന്
ഇപ്പോള്‍ ജിഹാദെന്നാല്‍
ഭീകരവാദവും മുജാഹിദ്ദീനുകള്‍ ഭീകരവാദികളുമായി മാറി. ബലൂചിസ്ഥാനില്‍ നമ്മുടെ തന്നെ സഹോദരരെ കൊന്നൊടുക്കുകയും ജിഹാദിനെ തീവ്രവാദമെന്നു വിളിക്കുകയും ചെയ്യുന്നത് എന്തര്‍ഥത്തിലാണെന്നും
ഡോളറുകള്‍ കണ്ടപ്പോള്‍ പാക്കിസ്ഥാന്‍ സേനയ്ക്കു ജിഹാദ് തീവ്രവാദമായെന്നും താലിബാന്‍ വിമര്‍ശിച്ചു.

ലോകത്തെ ഏറ്റവും വലിയ വിഢികളാണ് പാകിസ്ഥാന്‍ സൈനികരെന്നും അദ്നാന്‍ കളിയാക്കുന്നുണ്ട് . സൈന്യത്തില്‍ നിന്ന് രാജിവച്ച് താലിബാനില്‍ ചേരുന്നവല്‍ക്ക് അഭയം നല്‍കുമെന്നും അവരെ സംരക്ഷിക്കുമെന്നും താലിബാന്‍ നേതാവ് പ്രഖ്യാപിക്കുന്നുണ്ട്.

പാക് വ്യോമസേനയിലെ ഉദ്യോഗസ്ഥനായിരുന്ന അദ്നാന്‍ റഷീദ് 2003 ല്‍ അന്നത്തെ പ്രസിഡന്റ് പല്‍വേസ് മുഷറഫിനെതിരെ നടന്ന വധ ശ്രമത്തിന്റെ
സൂത്രധാരനാണ്. ഈ കേസില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഷീദിനെ 2012 ല്‍ ഒരു ജയില്‍ ആക്രമണത്തിലൂടെ താലിബാന്‍
രക്ഷപ്പെടുത്തുകയായിരുന്നു . 2013 ആഗസ്റ്റില്‍ നടന്ന ദേര ഇസ്മായില്‍ ഖാന്‍ ജയില്‍ ആക്രമണത്തിനു പിന്നിലും ഈ താലിബാന്‍ ഭീകരനാണെന്ന് കണ്ടെത്തിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :