ജമ്മുവില്‍ നുഴഞ്ഞു കയറ്റം; തീവ്രവാദികളെ സൈന്യം വധിച്ചു

ഇന്ത്യ പാക്കിസ്ഥാന്‍ , തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം ,കുപ്വാര ജില്ല
ശ്രീനഗര്‍| jibin| Last Modified ചൊവ്വ, 2 ഡിസം‌ബര്‍ 2014 (12:58 IST)
ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും തീവ്രവാദികളുടെ നുഴഞ്ഞു കയറ്റ ശ്രമം. തീവ്രവാദികളും സൈന്യവും തമ്മിലുള്ള വെടിവെപ്പില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ നൌഗണ്‍ സെക്ടറിലാണ് വെടിവെപ്പ് ഉണ്ടായത്. ഒരാഴ്ചയ്ക്കിടെ ജമ്മു കശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ തീവ്രവാദി ആക്രമണമാണിത്.

ജമ്മു കശ്മീരിലെ 18 നിയമസഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ് ഇതിനിടെയാണ് തീവ്രവാദികളുടെ നുഴഞ്ഞു കയറ്റ ശ്രമം ഉണ്ടായത്. നേരത്തെ ശ്രീനഗറില്‍ ഇന്ത്യന്‍ സേനയുടെ ബങ്കര്‍ ലക്ഷ്യമിട്ട് തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :