വഡോദര|
VISHNU.NL|
Last Modified ചൊവ്വ, 2 ഡിസംബര്‍ 2014 (12:50 IST)
മകളുടെ വിവാഹം എപ്പോഴും വ്യത്യസ്തതയോടെ നടത്താനാണ് എതൊരു മാതാപിതാക്കളും ആഗ്രഹിക്കുക. അതിനായി അധികം പനം ചെലവിടുന്നവരും ദാനം നല്‍കുന്നവരുമുണ്ട്. എന്നാല്‍ ഗുജറാത്തിലെ വഡോദരയില്‍ നടന്ന വിവാഹം അതിനെയെല്ലാം കടത്തിവെട്ടി. കാരണം ഇവിടെ വിവാഹത്തിന് വധുവിന് സമ്മാനം നല്‍കുന്നതിനായി അളുകള്‍ നല്‍കിയത് സ്വന്തം രക്തമാണ്.
പേടിക്കേണ്ട, വധു ഡ്രാക്കുളയൊന്നുമല്ല. ഡോക്ടര്‍ ആര്‍ബി ബേസനിയയാണ് തന്റെ മകള്‍ക്ക് വിവാഹസമ്മാനം നല്‍കുന്നതിനു പകരമായി രക്തം ദാനം ചെയ്താല്‍ മതിയെന്ന് ക്ഷണിച്ച് വരുത്തിയവരൊട് പറഞ്ഞത്. ആരും മകള്‍ക്ക് വിവാഹ സമ്മാനമായി വിലമതിക്കുന്ന സമ്മാനങ്ങള്‍ നല്‍കേണ്ടതില്ല. പകരം നിങ്ങളുടെ രക്തം ദാനം നല്‍കണം. അങ്ങനെ യുടെ മകളുടെ വിവാഹാഘോഷം ഒരു രക്തദാന ക്യാമ്പകൂടെയായി മാറി. ഏകദേശം 370 ല്‍ കൂടുതല്‍ ആളുകള്‍ വിവാഹത്തിന് സംബന്ധിച്ചിരുന്നു. എല്ലാവരും രക്തദാനത്തില്‍ പങ്കാളികളാകുകയും ചെയ്തു. സംഗതി സൂപ്പര്‍ ഹിറ്റായതോടെ ലോക മാധ്യമങ്ങള്‍ വരെ സംഗതി റിപ്പോര്‍ട്ട് ചെയ്തു.
വിവാഹത്തിന് മകള്‍ക്ക് വിലപിടിപ്പുള്ള സ്വര്‍ണങ്ങളും സമ്മനങ്ങളും നല്‍കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം മകളോടും മരുമകനോടും ചോദിച്ചപ്പോള്‍ അവര്‍ക്കും പൂര്‍ണ സമ്മതം. പെണ്‍ഭ്രൂണഹത്യ നടത്തില്ലെന്ന പ്രതിജ്ഞയും അവര്‍ നടത്തുകയുണ്ടായി. രക്തദാനത്തിന് മുസ്ലീം ജനസമൂഹവും പങ്കാളികളായതോടെ വിവാഹവേദി ഒരു സമൂഹിക ഐക്യത്തിനുകൂടെ സാക്ഷ്യം വഹിച്ചു- അഭിമാനത്തോടെ ബേസനിയ പറയുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.