ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 21 ഓഗസ്റ്റ് 2014 (10:35 IST)
ഇന്ത്യയും പാക്കിസ്ഥാന്‍ തമ്മില്‍ നടന്ന സൗഹൃദ ഫുട്‌ബോള്‍ പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ പാക്കിസ്ഥാനു ജയം. രണ്ടു ഗോളിനാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ തകര്‍ത്തത്. ആദ്യ പകുതിയില്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ കലീമുള്ളയും കളി തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കേ സദ്ദാംഹുസൈനുമാണ് പാക്കിസ്ഥാന്റെ വിജയഗോളുകള്‍ നേടിയത്.
38-മിനിറ്റില്‍ ബോക്‌സിനു സമീപത്തു ലഭിച്ചൊരു ഫ്രീകിക്ക് കലീമുള്ള ഗോളാക്കിമാറ്റുകയായിരന്നു. കളിയുടെ നിയന്ത്രണം മുഴുവന്‍ പാകിസ്ഥാന്റെ കയ്യില്‍ ആയിരുന്നു. ക്യാപ്റ്റന്‍ ഛേത്രി മൂന്നോളം തുറന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്തി തോല്‍വി എരന്നു വാങ്ങുകയായിരുന്നു.
പാക്കിസ്ഥാന്‍ കളിക്കാര്‍ ഇന്ത്യന്‍ ബോക്‍സില്‍ യഥേഷ്ടം കയറിയിറങ്ങാന്‍ പാകത്തിനുള്ളതായിരുന്നു ഇന്ത്യയുടെ പ്രതിരോധം. ഇന്ത്യയുടെ വലിയ ഒരു പിഴവില്‍ നിന്നായിരുന്നു സദ്ദാംഹുസൈന്‍ ഗോള്‍ നേടിയത്. ആദ്യ കളിയില്‍ ഇന്ത്യക്കായിരുന്നു ജയം.