അതിര്‍ത്തിയില്‍ തീവൃവാദി ആക്രമണം തുടരുന്നു

  ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തി , തീവൃവാദി ആക്രമണം , നരേന്ദ്ര മോഡി
ജമ്മു| jibin| Last Modified വെള്ളി, 28 നവം‌ബര്‍ 2014 (14:23 IST)
ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും തീവൃവാദി ആക്രമണം.
ആയുധങ്ങളുമായി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറിയ ഭീകരരും അതിര്‍ത്തി സുരക്ഷാ സേനയും തമ്മില്‍ കനത്ത വെടിവെപ്പ് തുടരുകയാണ്.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി കാശ്മീരിലെത്താന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് അതിര്‍ത്തിയില്‍ വെടിവെപ്പ് നടന്നത്.
ജമ്മു കശ്മീരിലെ അര്‍ണിയക്ക് സമീപം ഇന്ത്യന്‍ സൈനിക ക്യാംപിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ സൈനികര്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.

സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ നാലു ഭീകരരും കൊല്ലപ്പെട്ടു. വെടിവയ്പില്‍ ഇതിനകം 10 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ സൈനിക ക്യാംപിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. എട്ട്
തീവ്രവാദികള്‍ രണ്ടു സംഘങ്ങളായി തിരിഞ്ഞ് സൈനിക ബങ്കറിലും, ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നും ആക്രമണം അഴിച്ചു വിടുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :