ലക്നൗ|
jibin|
Last Updated:
ചൊവ്വ, 2 ഡിസംബര്‍ 2014 (12:22 IST)
കടിച്ച പാമ്പിനോടുള്ള പ്രതികാരമായി അതിനെ കൊന്ന് കറിവെച്ച് കഴിച്ച
പാമ്പുപിടിത്തക്കാരൻ മരിച്ചു. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലെ നാൻഹു എന്നയാളാണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഗ്രാമത്തിലെ ധീരജ് യാദവെന്നയാളുടെ കിടപ്പുമുറിയിൽ മൂർഖന്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. പാമ്പിനെ കണ്ട് ഭയന്ന ധീരജ് നാൻഹുവിനെ ഫോണിൽ വിളിച്ചുവരുത്തുകയായിരുന്നു. ധീരജിന്റെ വീട്ടിലെത്തിയ നാൻഹു മൂർഖനെ പിടിക്കാന്‍ നടത്തിയ ശ്രമത്തിനിടെ പാമ്പില്‍ നിന്ന് കടിയേല്‍ക്കുകയായിരുന്നു. കടിയേറ്റിട്ടും പാമ്പിനെ പിടി കൂടിയ ഇയാള്‍ തന്നെ കടിച്ച പാമ്പിനോട് പ്രതികാരം ചെയ്യുന്നതിനായി പമ്പിന്റെ തല മുറിച്ച ശേഷം അതിനെ കറിവച്ച് കഴിക്കുകയായിരുന്നു. പാമ്പിറച്ചി കഴിച്ചയുടനെ ഛർദ്ദിയും ദേഹാസ്വാസ്‌ഥ്യവും അനുഭവപ്പെട്ട നാൻഹുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
വീട്ടുജോലിക്കാരനായിരുന്ന നാൻഹു നേരത്തെ വിഷപ്പാമ്പിനെ ജീവനോടെ തിന്ന് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതിനുശേഷമാണ് പാമ്പുപിടിത്തം തൊഴിലായി സ്വീകരിച്ചുതുടങ്ങിയത്. ഗ്രാമത്തിലെ പ്രധാന പാമ്പ് പിടുത്തക്കാരനായ ഇയാള്‍ നൂറ് കണക്കിന് പാമ്പുകളെ പിടി കൂടിയിരുന്നു. പോസ്‌റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ മരണ യഥാർത്ഥ കാരണം വ്യക്‌തമാകൂ എന്നാണ് പൊലീസ് പറയുന്നത്. പാമ്പിന്റെ കടിയേറ്റതാണ് മരണകാരണം എന്നാണ് പൊലീസ് കരുതുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.