ജമ്മു കശ്മീരിലെ രജൗറിയില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 5 ജവാന്മാര്‍ക്ക് വീരമൃത്യു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 5 മെയ് 2023 (16:57 IST)
ജമ്മു കശ്മീരിലെ രജൗറിയില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 5 ജവാന്മാര്‍ക്ക് വീരമൃത്യു. രജൗറി ജില്ലയിലെ കന്റി വനപ്രദേശത്തെ ഗ്രാമത്തിലെ കേസരി പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം ജമ്മു കശ്മീരിലെ കന്റി വനമേഖലയില്‍ തീവ്രവാദികളുടെ ഒരു സംഘത്തെ സേന വളഞ്ഞിരിക്കുകയാണെന്ന് സൈന്യത്തിന്റെ പിആര്‍ഒ ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് അറിയിച്ചു. നേരത്തെ ജമ്മു മേഖലയിലെ ഭട്ടാ ധുരിയനിലെ ടോട്ടാ ഗലി പ്രദേശത്ത് വെച്ച് സേനയുടെ ഒരു ട്രക്കിനെ പതിയിരുന്ന് ആക്രമിച്ചവരാണ് ഈ തീവ്രവാദിസംഘം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :