അങ്കമാലിയില്‍ ഭര്‍തൃമതിയായ 26കാരിയെ സുഹൃത്ത് വനത്തില്‍ കൊലപ്പെടുത്തി
അങ്കമാലിയില്‍ ഭര്‍തൃമതിയായ 26കാരിയെ സുഹൃത്ത് വനത്തില്‍ കൊലപ്പെടുത്തി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തിലാണു മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സുഹൃത്ത് അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു.
സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേള്‍ ആണ് ആതിര. ഇരുവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്. അഖില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.