അനുബന്ധ വാര്‍ത്തകള്‍
- കേരള സ്റ്റോറി സംസ്ഥാനത്ത് 21 തിയേറ്ററുകളിൽ, പ്രദർശനത്തിനെതിരായ ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ
- രാജ്യത്ത് സജീവ കൊവിഡ് കേസുകള്‍ കുറയുന്നു; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3611 പേര്‍ക്ക്
- രണ്ടാം പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിച്ചാല്‍ 6000 രൂപ!
- കൊച്ചി എയര്‍പോര്‍ട്ടില്‍ ലച്ചു,സാഗര്‍- സെറീന പ്രണയത്തെക്കുറിച്ച് താരം, വീഡിയോ കാണാം
- തിയറ്ററുകളില്‍ ആളെ എത്തിക്കണം, ടിക്കറ്റ് സൗജന്യമായി നല്‍കാം; കേരള സ്റ്റോറിക്ക് ആളെക്കൂട്ടാന്‍ സംഘപരിവാര്‍ സംഘടനകളും ബിജെപിയും
കൊല്ലത്ത് ഭാര്യയുടെ മര്‍ദ്ദനമേറ്റ് ഭര്‍ത്താവ് മരിച്ചു
കൊല്ലത്ത് ഭാര്യയുടെ മര്‍ദ്ദനമേറ്റ് ഭര്‍ത്താവ് മരിച്ചു. കൊല്ലം കടയ്ക്കലിലാണ് സംഭവം. കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശി സജു (59) വാണ് മരിച്ചത്. സംഭവത്തില്‍ ഭാര്യ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്‍വെട്ടികൈ കൊണ്ടാണ് ഇവര്‍ ഭര്‍ത്താവിനെ അടിച്ചത്. സജുവിന്റെ തലയ്ക്കാണ് പരിക്കേറ്റത്.
ഒന്നര വര്‍ഷമായി അകന്നു കഴിയുകയായിരുന്നു ഇരുവരും. പ്രിയങ്ക വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സജു മദ്യപിച്ച് വാടക വീട്ടില്‍ വന്ന് പ്രശ്നമുണ്ടാക്കുന്നത് പതിവായിരുന്നു. ഇതിനാല്‍ ഒന്നര വര്‍ഷത്തിനിടെ പ്രിയങ്കയ്ക്ക് പല വാടക വീടുകള്‍ മാറി താമസിക്കേണ്ടി വന്നിരുന്നു. വ്യാഴാഴ്ച സജു മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയപ്പോള്‍ പ്രിയങ്ക മണ്‍വെട്ടി കൊണ്ട് അടിക്കുകയായിരുന്നു.