അനുബന്ധ വാര്‍ത്തകള്‍
- എല്ലാ വിദ്യാർഥികൾക്കും തെർമൽ സ്കാനിങ്: പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് പകരം സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി
- എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകൾ നടത്താൻ കേന്ദ്രം അനുമതി നൽകി, കണ്ടെയ്ൻമെന്റ് സോണുകളിൽ പരീക്ഷാകേന്ദ്രങ്ങൾ പാടില്ല
- എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷാകേന്ദ്രം ഓൺലൈനിൽ മാറാം
- എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു, ജൂൺ ആദ്യവാരം നടത്താൻ ആലോചന
- എസ്എസ്എല്‍സി - പ്ലസ്ടു പരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയ്ക്ക് പുറത്തുനിന്ന് പരീക്ഷ എഴുതാനും സൗകര്യം
കാസര്‍ഗോഡ് ജില്ലയില്‍ നടക്കുന്ന പരീക്ഷകള്‍ സംബന്ധിച്ച സംശയങ്ങള്‍ക്കും പരാതികള്‍ക്കും വിളിക്കാം
മെയ് 26 ന് നടക്കുന്ന എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വാര് റൂം സജ്ജീകരിച്ചു. ബന്ധപ്പെടേണ്ട നമ്പറുകള്‍: എസ് എസ് എല്‍ സി -04994 255033, 9895272818, 9495214401,9495460615, ഹയര്‍സെക്കന്‍ഡറി- 9447649450, വി എച്ച് എസ് ഇ- 9495862676,9961082201
കര്‍ശനമായ നിയന്ത്രണങ്ങളിലാകും പരീക്ഷ നടത്തുന്നത്. കണ്ടെയ്മെന്റ് സോണുകളിലെ പരീക്ഷ നടത്തിപ്പിലും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിദ്യാര്‍ഥികളുടെ വരവ് സംബന്ധിച്ച കാര്യങ്ങളിലും ധാരണയായിട്ടുണ്ട്. അധ്യാപകര്‍ ഗ്ലൗസ് ധരിക്കും. എല്ലാ സ്കൂളുകളും ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കും. കൂടാതെ പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ പാലിക്കേണ്ട ആരോഗ്യ ചിട്ടകളടങ്ങിയ അറിയിപ്പും മാസ്കുകളും വീട്ടിലെത്തിക്കും. സംസ്ഥാനത്ത് പരീക്ഷാ കേന്ദ്ര മാറ്റത്തിനായി 11920 പേരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്.