തിരുവനന്തപുരം:|
ജോര്‍ജി സാം|
Last Modified ചൊവ്വ, 19 മെയ് 2020 (23:36 IST)
എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയ്ക്കു പുറത്തുനിന്ന് പരീക്ഷ എഴുതാനും സൗകര്യം. അതിനാല്‍ നിലവില്‍ ജില്ലയ്ക്കു പുറത്തുനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കായി ജില്ലയിലേക്ക് വരണമെന്നില്ല. ഇതിനായി ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ മതി.
എസ്.എസ്.എല്‍.സി/ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാകേന്ദ്രങ്ങള്‍ക്ക് വെബ്സൈറ്റുകളിലൂടെ അപേക്ഷിക്കാം.
എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിക്കുന്ന മീഡിയമുള്ള പരീക്ഷാകേന്ദ്രമാണ്
തെരഞ്ഞെടുക്കേണ്ടത്. ജില്ലകള്‍ക്കകത്തുള്ള പരീക്ഷാകേന്ദ്രമാറ്റം അനുവദനീയമല്ല.
ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിക്കുന്ന സബ്ജക്ട് കോമ്പിനേഷന്‍ നിലവിലുള്ള സ്‌കൂളുകള്‍ മാത്രമേ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുക്കാന്‍ സാധിക്കൂ.
ഓണ്‍ലൈന്‍ അപേക്ഷകള്‍ മെയ് 19 മുതല്‍ 21 ന് വൈകിട്ട് അഞ്ചു മണി വരെ സമര്‍പ്പിക്കാം.