എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു, ജൂൺ ആദ്യവാരം നടത്താൻ ആലോചന

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 20 മെയ് 2020 (11:25 IST)
തിരുവനന്തപുരം: മെയ് 26 തുടങ്ങുമെന്ന് പ്രഖ്യാപിച്ച എസ്എസ്എൽസി പ്ലസ്ടു പരീീക്ഷകൾ മാറ്റിവച്ചു. ലോക്‌ഡൗൺ നീങ്ങിയതിന് ശേഷം ജൂൺ ആദ്യവാരത്തിൽ പരീക്ഷകൾ പൂർത്തീകരിയ്ക്കാനാണ് സർക്കാർ ആലോചിയ്ക്കുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ജുൺ ആദ്യ വാരം മാർഗരേഖ പുറത്തിറക്കുമെന്ന് കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചിരുന്നു ഇതിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിവച്ചത് എന്നാണ് സൂചന.

ലോക്ഡൗണിനെ തുടർന്ന് മാറ്റിവച്ച പരീക്ഷകൾ നാലാംഘട്ട ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ മെയ് 26 മുതൽ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. സമ്പർക്കം മൂലം രോഗം പടരുന്നത് കുറഞ്ഞ സാഹചര്യത്തിലാണ് പരീക്ഷകൽ പൂർത്തീകരിയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഐഎംഎ ഉൾപ്പടെ ഇത് രോഗവ്യാപനത്തിന് കാരണമാകും എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :