ഒരു കോടിയിലധികം വരുമാനമുള്ള ക്ഷേത്രങ്ങള്‍ 10ശതമാനം സര്‍ക്കാരിന് നല്‍കണമെന്ന ബില്‍ പാസാക്കി കര്‍ണാടക

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 22 ഫെബ്രുവരി 2024 (13:37 IST)
ഒരു കോടിയിലധികം വരുമാനമുള്ള ക്ഷേത്രങ്ങള്‍ 10ശതമാനം സര്‍ക്കാരിന് നല്‍കണമെന്ന ബില്‍ പാസാക്കി കര്‍ണാടക. കഴിഞ്ഞ ദിവസമാണ് ഹിന്ദു മത സ്ഥാപനങ്ങളുടെയും ചാരിറ്റബിള്‍ എന്‍ഡോവ്മെന്റിന്റെയും ബില്‍ നിയമസഭയില്‍ പാസാക്കിയത്. ഒരു കോടിയിലധികം വരുമാനമുള്ള ക്ഷേത്രങ്ങള്‍ക്ക് ഇത് ബാധകമാണ്.

സംഭവത്തില്‍ കോണ്‍ഗ്രസിന് ഹിന്ദുത്വ വിരുദ്ധ നയമാണെന്ന് ബിജെപി ആരോപിച്ചു. ഇത്തരത്തില്‍ ലഭിക്കുന്ന പണം ധാര്‍മിക പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പൂജാരിമാരുടെ ഉന്നമനം. സി ഗ്രേഡ് ക്ഷേത്രങ്ങളുടെ ഉന്നമനം, പൂജാരിമാരുടെ മക്കള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നിവയെല്ലാം ധാര്‍മിക പരിഷത്തിന്റെ ലക്ഷ്യങ്ങളാണെന്ന് മന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :