വിവാഹത്തിന് മുന്‍പ് ചിരി നന്നാക്കാന്‍ സര്‍ജറി; 28കാരന് ദാരുണാന്ത്യം

Laxmi
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 20 ഫെബ്രുവരി 2024 (13:20 IST)
Laxmi
വിവാഹത്തിന് മുന്‍പ് ചിരി നന്നാക്കാന്‍ സര്‍ജറി ചെയ്ത 28കാരന് ദാരുണാന്ത്യം. ഹൈദ്രാബാദിലാണ് സംഭവം. 28കാരനായ ലക്ഷ്മി നാരായണ വിജ്ജം എന്ന യുവാവാണ് മരിച്ചത്. ഹൈദ്രാബാദ് ജൂബിലി ഹില്‍സിലെ എഫ്എംഎസ് ഇന്റര്‍നാഷണല്‍ ദന്തല്‍ ക്ലിനിക്കിലാണ് യുവാവിന്റെ സര്‍ജറി നടന്നത്. ഈമാസം 16നാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്‌തേഷ്യ നല്‍കിയത് കൂടിയതാണ് മകന്റെ മരണത്തിന് കാരണമെന്ന് പിതാവ് രാമലു വിജ്ജം ആരോപിച്ചു.

ശസ്ത്രക്രിയക്കിടെ മകന്‍ ബോധരഹിതനാകുകയായിരുന്നുവെന്നും പിന്നാലെ ആശുപത്രിയിലെ ജീവനക്കാര്‍ തന്നെ വിളിക്കുകയും എല്ലാവരും ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ ലക്ഷ്മി നാരായണനെ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണപ്പെട്ടിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. മകന് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും ഡോക്ടറാണ് മകന്റെ മരണത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ ലഭിച്ച പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :