മകളുടെ ഉയര്‍ന്ന സാമ്പത്തികശേഷി പിതാവിന്റെ സ്വത്തില്‍ അവകാശം ഉന്നയിക്കുന്നതിന് തടസ്സമല്ലെന്ന് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 20 ഫെബ്രുവരി 2024 (08:23 IST)
മകളുടെ ഉയര്‍ന്ന സാമ്പത്തികശേഷി പിതാവിന്റെ സ്വത്തില്‍ അവകാശം ഉന്നയിക്കുന്നതിന് തടസ്സമല്ലെന്ന് ഹൈക്കോടതി. തെലങ്കാന
ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഹോദരിക്കെതിരെ സഹോദരനാണ് പരാതിയുമായി കോടതിയെ സമീപിച്ചിരുന്നത്. സഹോദരിക്ക് നല്ല സാമ്പത്തിക സ്ഥിതിയുണ്ടെന്നും അതിനാല്‍ പിതാവിന്റെ സ്വത്തില്‍ അവകാശം ഉന്നയിക്കാനാവില്ലെന്നുമായിരുന്നു
സഹോദരന്റെ വാദം. എന്നാല്‍ മകള്‍ക്ക് സാമ്പത്തികസ്ഥിതി ഉണ്ടെങ്കിലും പിതാവിന്റെ സ്വത്തില്‍ അവകാശം ഉന്നയിക്കാനുള്ള അവകാശം ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് എംജി പ്രിയദര്‍ശിനിയാണ് കേസ് പരിഗണിച്ചത്. അതേസമയം മകളുടെ വിവാഹത്തിന് സമ്മാനമായി സ്വര്‍ണവും സ്വത്തിന്റെ ഒരു ഭാഗവും നല്‍കിയിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. എന്നാല്‍ ഇങ്ങനെ നല്‍കിയ സ്വത്തുക്കള്‍ക്ക് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :