സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 27 ജൂലൈ 2022 (09:14 IST)
കര്‍ണാടകയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. മംഗളൂരു യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയായ പ്രവീണ്‍ നെട്ടാറാണ് കൊല്ലപ്പെട്ടത്. 32 വയസായിരുന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘം പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബെല്ലാരിയില്‍ വച്ചാണ് സംഭവം ഉണ്ടായത്.
രാത്രി കട പൂട്ടി വീട്ടിലേക്ക് മടങ്ങാന്‍ നേരത്താണ് കൊലപാതകം നടത്തിയത്. പ്രദേശികമായ പ്രശ്‌നങ്ങളുടെ പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.