ഹിജാബ് നിരോധന ഉത്തരവിനെതിരായ ഹർജികൾ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും

അഭിറാം മനോഹർ| Last Modified ബുധന്‍, 13 ജൂലൈ 2022 (18:34 IST)
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ അടുത്ത ആഴ്ച സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

ഹർജികൾ അടിയന്തിരമായി പരിഗണിക്കണമെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു.ഹിജാബ് ഇസ്ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്ന് വ്യക്തമാക്കി മാര്‍ച്ച് 15-ന് ആണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച് കർണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. ഇതിനെതിരെ നിരവധി ഹർജികളാണ് ഫയൽ ചെയ്തിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :