ഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 26 ജൂലൈ 2022 (19:42 IST)
പാലക്കാട്: പാലക്കാട്ടെ പട്ടാമ്പിയിൽ ഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി. പട്ടാമ്പി കൊപ്പം വണ്ടുന്തറയിൽ കടുകത്തൊടി അബ്ബാസ് എന്ന അമ്പതുകാരനാണ് കുത്തേറ്റു മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.

കുത്തേറ്റ ഉടൻ തന്നെ അബ്ബാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതുമായി ബന്ധപ്പെട്ടു ചെർപ്പുളശേരി സ്വദേശി മുഹമ്മദാലിയെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം നടത്തിത്തരാം എന്ന് പറഞ്ഞു പണം തട്ടിയതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :