തമിഴ്‌നാട്ടില്‍ നവദമ്പതികളെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 27 ജൂലൈ 2022 (08:16 IST)
തമിഴ്‌നാട്ടില്‍ നവദമ്പതികളെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. രേഷ്മ, മാണിക് രാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഒരേ സമുദായക്കാരും അകന്ന ബന്ധുക്കളുമാണ്. കുടുംബത്തിന്റെ ഇഷ്ടത്തിന് എതിരായി വിവാഹിതരായതിന്റെ പകയിലാണ് കൊലപാതകം നടത്തിയത്.

രേഷ്മയും മാണിക് രാജും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. പ്രതിയായ രേഷ്മയുടെ പിതാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :